ഗവേഷണ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശിയായ ഒരു പുസ്‌തകം. ഗവേഷണത്തിനാവശ്യമായ വിവര ശേഖരണം, ഗവേഷണ പ്രസിദ്ധീകരണം, റഫറൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ, നോട്ടുകൾ തയ്യാറാക്കുന്ന വിധം, ആശയ ചോരണം, ഗവേഷണ പ്രഭാവത്തിന്റെ അളവുകോലുകൾ, അക്കാദമിക് നെറ്റ്വർക്കിങ്, വിവര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നു. പിഎച്ഛ്ഡി കോഴ്‌സ്വർക്കിൽ പങ്കെടുക്കുന്നവർക്ക് Research and Publication Ethics എന്ന വിഷയത്തിലെ പരീക്ഷക്ക് തയ്യാറെടുക്കാനും ഈ പുസ്‌തകം സഹായകരമാണ്.
ഓപ്പൺ അക്സസ്സ് രീതിയിലാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രീയേറ്റീവ് കോമൺസ് അനുമതി പത്രമാണ് പുസ്‌തകത്തിന്റെ സൗജന്യ വിതരണം ഉറപ്പു വരുത്താൻ ഉപയോഗിച്ചിരിക്കുന്നത്. പുസ്‌തകം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്,
https://vimal0212.files.wordpress.com/2022/03/gaveshana-sahayi.pdf