യുവ എഴുത്തുകാരിയും സേക്രെഡ് ഹാർട്ട് കോളേജിലേ (ഈസ്റ്റ് ക്യാമ്പസ്) രണ്ടാം വർഷ എം. എ വിദ്യാർത്ഥിനിയുമായ അൽഫിയ ജലീലിന്റെ മൂന്നാമത്തെ പുസ്തകമായ "ചീന്തിയെടുത്തവ"യുടെ പ്രകാശനം നടന്നു. പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം സേക്രെഡ് ഹാർട്ട് കോളേജിലെ മെലേസിയസ് ഹാളിൽ വെച്ച് അൽഫിയയുടെ പിതാവ് അബ്ദുൽ ജലീലിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോസ്. ജോൺ സി. എം. ഐ അധ്യക്ഷത വഹിച്ചു. ടി. കെ ഗംഗധരൻ പുസ്തക പരിചയം നടത്തി. മാന്നാനം കെ ഈ കോളേജ് പ്രൊഫ. ഡോ. രാജു വള്ളികുന്നം, സെബാസ്റ്റ്യൻ കവി, ഡോ. ടോം സി. തോമസ്, വിഷ്ണു വി. പി, ഡോ സി. എസ് ഫ്രാൻസിസ്, എഴുത്തുകാരി അൽഫിയ ജലീൽ തുടങ്ങിയവർ സംസാരിച്ചു. ആദ്യ പുസ്തകം "പറയാനുള്ളത് കേൾക്കാമോ" എന്നത് കുറിപ്പുകളുടെ സമാഹാരവും രണ്ടാമത്തെ പുസ്തകമായ "കുട്ടുറുമ്മീസ്" ചെറുനോവലുമായിരുന്നു. 25 ചെറുകഥകളുടെ സമാഹരമാണ് "ചീന്തിയെടുത്തവ".
പുസ്തക വില: 130
തപാല്‍ ചാര്‍ജ്: 30
ആകെ വില: 230
പുസ്തകം വാങ്ങുന്നതിനു ഈ നമ്പറിലേക്ക് മേൽവിലാസം സഹിതം ഗൂഗിൾ പേ ചെയ്യൂ (230 രൂപ)
7034880262
അല്ലെങ്കിൽ
ബാങ്ക് അക്കൗണ്ട് നമ്പര്‍ ഡീട്ടെയില്‍സ്
BANK ACCOUNT DETAILS
HDFC BANK A/C No. 50100331949798
IFSC :- HDFC0006164 BRANCH : KONNI